കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം പിടികൂടി
പുഴുവരിച്ചതും പൂപ്പല്‍ ബാധിച്ചതുമായ മല്‍സ്യണ് പിടികൂടിയത്
കൊല്ലം: കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി.മൂന്നു ലോറികളില്‍ കൊണ്ടുവന്ന ചൂര മല്‍സ്യമാണ് പിടികൂടിയത്.പുഴുവരിച്ചതും പൂപ്പല്‍ ബാധിച്ചതുമായ മല്‍സ്യണ് പിടികൂടിയത്.
ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് പഴകിയ മല്‍സ്യം എത്തിച്ചത്.തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നാണ് മല്‍സ്യം കൊണ്ടുവന്നത്.പുനലൂര്‍, കരുനാഗപ്പള്ളി, ആലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വില്‍പ്പന നടത്താനായി കൊണ്ടു വന്ന മല്‍സ്യമാണ് പിടിച്ചത്.
മല്‍സ്യം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്തതും, ദുര്‍ഗന്ധം വമിക്കുന്നതുമാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മീനിന്റെയും ഐസിന്റെയും സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്ക് അയച്ചു.