കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടിയെന്നും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍. സിംഹങ്ങള്‍ ഫാലബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‍കര്‍ ഫോസ്ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്നാണ് വിവരം. ഫാലബോര്‍വയില്‍ താമസിക്കുന്നവര്‍ക്കും ഖനി തൊഴിലാളികള്‍ക്കുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ലിംപോംപോയില്‍ നിന്നുള്ള രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ലിംപോപോ പ്രവിശ്യയിലെ ഭരണകൂടമാണ് സിംഹങ്ങള്‍ രക്ഷപ്പെട്ടെന്ന് ഉറപ്പിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതും. സിംഹങ്ങളെ നിരീക്ഷിക്കാന്‍ റെയിഞ്ചേര്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഇവ രക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. 19,485 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനമാണ് ക്രുഗർ നാഷനൽ പാർക്ക്.