കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1689 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍ കൂടി രോഗമുക്തി നേടി. 13.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17922 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2863 പേര്‍ ഉള്‍പ്പടെ 45235 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 714983 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ മാത്രമേ കൊവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയുള്ളു.ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.