തൃശൂരില്‍ 1705 പേര്‍ക്ക് കൂടി കൊവിഡ്; 1254 പേര്‍ രോഗമുക്തരായി

Update: 2021-07-10 15:47 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 1705 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1254 പേര്‍ രോഗമുക്തരായി . ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46% ആണ്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,87,228 ആണ്. 2,76,397 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.


ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്കും, ഉറവിടം അറിയാത്ത ആറ് പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ പത്ത് വയസ്സിനു താഴെയുള്ള 73 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളുമുണ്ട്.





Similar News