ഒമാനില്‍ കൊവിഡ് ബാധിച്ച് 18 മരണം

Update: 2021-08-02 10:55 GMT

മസ്‌ക്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 18 പേര്‍ മരണപ്പെട്ടു, 287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 531 പേര്‍ രോഗമുക്തി നേടി.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,97,122 ആയി. ഒമാനില്‍ ഇതുവരെ 3,868 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,70,423 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,70,423 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് 505 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 215 പേര്‍ ഐസിയുവിലാണ്. ഇന്നലെ 38 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌

Tags:    

Similar News