തിബിലീസി: യുറോപ്യന്‍ രാജ്യമായ ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് 12 ഇന്ത്യക്കാര്‍ മരിച്ചു. ഗുദൗരി പ്രദേശത്തെ മൗണ്ടന്‍ റിസോര്‍ട്ടിലാണ് സംഭവമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചവരെല്ലാവരും. സംഭവത്തില്‍ കേസെടുത്തതായി ജോര്‍ജിയന്‍ പോലിസ് അറിയിച്ചു.
ഇവര്‍ താമസിച്ചിരുന്ന റൂമിന് സമീപം ഒരു ജനറേറ്റര്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് റൂമിലെത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടക്കുന്നുണ്ട്.