തിരുവനന്തപുരം ജില്ലയില്‍ സമ്മതിദായകര്‍ 27.7 ലക്ഷം; വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 13,15,905 പേര്‍ പുരുഷന്മാരും 14,53,310 പേര്‍ വനിതകളും 57 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ വര്‍ക്കല മണ്ഡലത്തില്‍ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്. ആറ്റിങ്ങലില്‍ 90,771 പുരുഷന്മാരും 1,08,263 സ്ത്രീകളും രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം 1,99,036 സമ്മതിദായകരാണുള്ളത്.
ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ: (മണ്ഡലത്തിന്റെ പേര് : പുരുഷന്മാര്‍, സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ആകെ എന്ന ക്രമത്തില്‍)
ചിറയിന്‍കീഴ് : 89,494 - 1,06,645 - 3-1,96,142; നെടുമങ്ങാട്: 96,472- 1,06,755 2 2,03,229; വാമനപുരം: 92,265 - 1,04,859- 3- 1,97,127; കഴക്കൂട്ടം: 90,957 - 98,974 -1 - 1,89,932; വട്ടിയൂര്‍ക്കാവ്: 97,206 - 1,06,598 - 7 -- 2,03,811; തിരുവനന്തപുരം: 97,179 - 1,03,079 - 23 - 2,00,281; നേമം: 97,106 - 1,03,392 - 7 - 2,00,505; അരുവിക്കര: 89,800 - 1,00,061 - 1 - 1,89,862; പാറശാല: 1,03,623 - 1,12,072 - 0 - 2,15,695; കാട്ടാക്കട: 91,740 - 99,755 4 - 1,91,499; കോവളം: 1,05,175 -1,09,825 - 2 - 2,15,002; നെയ്യാറ്റിന്‍കര: 89,039- 94,254 - 2 - 1,83,295.
www.nsvp.in വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് സമ്മതിദായകര്‍ പോര്‍ട്ടല്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.