ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുരേഖ ചോപ്ര പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താക്കൂര്‍ ജൂലൈ 22 മുതല്‍ നിരീക്ഷണത്തില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയും കുടുംബവും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഹിമാചല്‍ പ്രദേശ് ഊര്‍ജമന്ത്രി സുഖ്റാം ചൗധരി കൊവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 3,744 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,293 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. 17 പേര്‍ മരിച്ചു