ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് 6 വയസുകാരന്‍ അന്താരാഷ്ട്ര അംഗീകാര നിറവില്‍
ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് മലയാളിയായ ആറ് വയസുകാരന്‍ അന്താരാഷ്ട്ര അംഗീകാര നിറവില്‍. തൃശൂര്‍ സ്വദേശിയായ സിവില്‍ എന്‍ജിനീയര്‍ സജീഷ് ചന്ദ്രശേഖരന്റെയും തിരുവനന്തപുരം സ്വദേശി ശ്രീവിദ്യ വിജയന്റെയും മകനായ
സാത്വിക് ചരണ്‍ ആണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കലാംസ് വേള്‍ഡ് റെകോഡ്‌സ് എന്ന അന്താരാഷ്ട്ര അംഗീകാരമാണ് സാത്വികിന് ലഭിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സിവേഷ് വിശ്വന്‍ സഹോദരനാണ്.
സൗദിയിലെ ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ സാത്വിക് ചരണിന്റെ ഈ കഴിവിനെ അഭിനന്ദിച്ച് അല്‍ഖോബാറിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നേതാക്കളായ നസീബ് പത്തനാപുരം, മുബാറക് ഫറോക്, നിസാര്‍ ചെറുവാടി എന്നിവര്‍ വീട്ടിലെത്തി ഉപഹാരം കൈമാറി.