എംപിമാര്‍ക്കും മുന്‍ എംപിമാര്‍ക്കും ട്രെയിന്‍ടിക്കറ്റ് സബ്‌സിഡി ഇനത്തില്‍ ചെലവാക്കിയത് 62 കോടി; മുതിര്‍ന്ന പൗരന്മാര്‍ക്ക് പൂജ്യം
ന്യൂഡല്‍ഹി: എംപിമാര്‍ക്കും മുന്‍ എംപിമാര്‍ക്കും കോടികള്‍ സബ്‌സിഡി ഇനത്തില്‍ ഉളവ് നല്‍കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു രൂപപോലും ചെലവാക്കുന്നില്ലെന്ന് രേഖകള്‍. സബ്ഡിസി ബില്ല് പരമാവധി കുറയ്ക്കാനാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി ഒഴിവാക്കിയത്. വിവരാവകാശ നിയമനുസരിച്ച് നല്‍കിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലൂടെയാണ് വിവരം പുറത്തുവന്നത്.
2020 മാര്‍ച്ചിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിവന്ന ടിക്കറ്റ് ചാര്‍ജ് ഇളവ് നിര്‍ത്തലാക്കിയത്. എന്നാല്‍ അപ്പോഴും എംപിമാരുടെയും മുന്‍ എംപിമാരുടെയും ഇളവ് ഒഴിവാക്കിയില്ല.
എംപിമാര്‍ക്കും മുന്‍ എംപിമാര്‍ക്കും വേണ്ടിമാത്രം ഈ ഇനത്തില്‍ ചെലഴിച്ചത് 62 കോടിയാണ്. ലോക്‌സഭ സെക്രട്ടേറിയറ്റാണ് വിവരങ്ങള്‍ നല്‍കിയത്.
റെയില്‍വേ മന്ത്രാലയത്തിലെ പേ ആന്റ് അക്കൗണ്ട് വിഭാഗമാണ് വിവരങ്ങള്‍ ക്രോഡീകരിച്ചത്. ഈ ഇനത്തില്‍ 2021-22 കാലത്ത് 3.99 കോടി, 20-21 കാലത്ത് 2.47 കോടി, 2019-20 കാലത്ത് 16.4 കോടി, 2018-19 കാലത്ത് 19.75 കോടി, 2017-18 കാലത്ത് 19.34 കോടി എന്നിങ്ങനെയാണ് സബ്‌സിഡി അനുവദിച്ചത്.
കൊവിഡിന്റെ തരംഗങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍വേ ഇളവുകള്‍ പുനസ്ഥാപിച്ചില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയ ഇളവ് ഒഴിവാക്കിയതുവഴി 1500 കോടിയാണ് റെയില്‍വേ ലാഭിച്ചത്.