തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി കലക്ടര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യവസേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമല്ലാതെ ആര്‍ക്കും നഗരത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല.
തിരുവനന്തപുരം നഗരത്തില്‍ രോഗബാധയുണ്ടായവരുടെ പട്ടിക കലക്ടര്‍ പുറത്തുവിട്ടിട്ടുണ്ട്. അത് താഴെ ചേര്‍ക്കുന്നു. ഇതില്‍ ചെലര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
1. പൂന്തുറ സ്വദേശി 33 കാരന്‍. കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരന്‍. ഹോട്ടല്‍ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുന്‍പ് സന്ദര്‍ശിച്ചിരുന്നു. സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
3. ഖത്തറില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
4. പാറശ്ശാല സ്വദേശി 55 കാരന്‍. യാത്രാ പശ്ചാത്തലമില്ല.
5. യു.എ.ഇയില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരന്‍. ജൂലൈ മൂന്നിന് പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
7. സൗദിയില്‍ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരന്‍. ജൂലൈ അഞ്ചിനുതന്നെ കൊവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.