സ്‌കൂളില്‍ പോകാത്തതിന് മാതാവ് വഴക്ക് പറഞ്ഞു; വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് വഴക്ക് പറഞ്ഞതാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വിതുര പോലിസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് ഇന്ന് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിടും. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളില്‍ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന് മാതാവുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലിസ് പറയുന്നത്.