കൊച്ചി: കൊച്ചി തേവരയില്‍ 17കാരന്‍ ഫ്ളാറ്റില്‍നിന്ന് താഴേക്ക് വീണ് മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ ജോസ് ജോര്‍ജ് ആണ് മരിച്ചത്. തേവര ഫെറിക്കടുത്തുള്ള കെട്ടിടസമുച്ചയത്തിലാണ് വെള്ളിയാഴ്ച 11 മണിയോടെ അപകടം നടന്നത്.
ഫ്ളാറ്റില്‍നിന്ന് വീണ് പരിക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.