മനാമ: ഇക്കഴിഞ്ഞ ജൂണ്‍ 12ന് മനാമ സൂഖിലുണ്ടായ അഗ്‌നിബാധയെത്തുടര്‍ന്ന് ഷോപ്പുകള്‍ നഷ്ട്ടമാകുകയും ജോലിയെ ബാധിക്കുകയും ചെയ്ത ഇന്ത്യക്കാരെ സഹായിക്കാനായി കമ്മിറ്റി. മനാമ കെ-സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സഹായ കമ്മിറ്റി ബഹ്റൈനിലെ അറുപതോളം സംഘടനാ പ്രതിനിധികളെയും സാമൂഹിക പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തി മാതൃകയായി. ഷബീര്‍ മാഹി തുടങ്ങിവെച്ച ഒരു വാട്‌സപ്പ് ഗ്രൂപ്പിലൂടെയാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സഹായ കമ്മിറ്റി ജൂലൈ 9ന് കെ-സിറ്റിയില്‍ യോഗം ചേര്‍ന്ന് വിവിധ സംഘടനകള്‍ നല്‍കിയ സഹായങ്ങളുടെ ആദ്യ ഗഡു അഗ്നിബാധിതര്‍ക്കായി വിതരണം ചെയ്തിരുന്നു. ആഗസ്റ്റ് 10 ന് കെ-സിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ ബാക്കിയുള്ള മുഴുവന്‍ തുകയും വിതരണം ചെയ്യുന്ന ചടങ്ങും, സഹായിച്ച സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ കണക്കവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.
ഐ സി ആര്‍ എഫ്, ബഹ്‌റൈന്‍ കേരളീയ സമാജം, കെഎംസിസി, ഒഐസിസി, ബഹറൈന്‍ പ്രതിഭ, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍, സമസ്ത ബഹ്‌റൈന്‍, ബഹ്‌റൈന്‍ നവകേരള, ഐസിഎഫ് ബഹ്‌റൈന്‍, പ്രവാസി വെല്‍ഫെയര്‍, മുഹറഖ് മലയാളി സമാജം, യൂത്ത് ഇന്ത്യ, തലശ്ശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍,അല്‍ മന്നായി കമ്മ്യൂണിറ്റി, എന്‍എസ്എസ്, മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍, ഇസ്ലാഹി സെന്റര്‍, ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം, മൈത്രി ബഹ്‌റൈന്‍, ഐവൈസിസി, ബഹറൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ, കൊല്ലം പ്രവാസി അസോസിയേഷന്‍, കോസ്‌മോ ബഹറൈന്‍, തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍, പത്തനംതിട്ട അസോസിയേഷന്‍, അല്‍ സൈന്‍ ജ്വല്ലറി എംപ്ലോയീസ്, ഗ്ലോബല്‍ തിക്കോഡിയന്‍സ് ഫോറം, ഗ്ലോബല്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍, ഹോപ്പ് ബഹ്‌റൈന്‍, ഗോള്‍ഡന്‍ ഹാന്‍ഡ്‌സ്, ബഹ്‌റൈന്‍ തിരൂര്‍ കൂട്ടായ്മ, സാംസ ബഹ്‌റൈന്‍, പത്തേമാരി പ്രവാസി, ബഹ്‌റൈന്‍ മാട്ടൂല്‍ അസോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി, ശൂരനാട് കൂട്ടായ്മ, ലൈറ്റ്‌സ് ഓഫ് കൈന്റ്‌നസ്, തണല്‍ ബഹ്‌റൈന്‍, ഗുദൈബിയ കൂട്ടം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, കൊയിലാണ്ടിക്കൂട്ടം, ബിഡികെ ബഹ്റൈന്‍, ഷാദ് മെമ്മോറിയല്‍, ശ്രീ മുത്തപ്പ സേവാ സംഘം, ഐമാക് ബഹ്‌റൈന്‍, കീന്‍ഫോര്‍, വോയിസ് ഓഫ് മാമ്പ, വോയിസ് ഓഫ് ആലപ്പി, ബഹ്‌റൈന്‍ തൃശൂര്‍ കൂട്ടായ്മ, ബഹ്‌റൈന്‍ നന്തി അസോസിയേഷന്‍, പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍, അല്‍ ഇത്തിഷാദ് സോഷ്യല്‍ ഫോറം, മുഹറഖ് കാസിനോ കൂട്ടായ്മ, മലപ്പുറം ജില്ലാ പ്രവാസി, വോയിസ് ഓഫ് ട്രിവാന്‍ഡ്രം, മടപ്പള്ളി അലുംനി ഫോറം, അല്‍ മന്നായി കമ്മ്യൂണിറ്റി എന്നീ സംഘടനകളും, മജീദ് തെരുവത്ത്, ഹാരിസ് പഴയങ്ങാടി, മജീദ് തണല്‍, അസീല്‍ അബ്ദുറഹ്‌മാന്‍ എന്നിവരുമാണ് ഈ ഉദ്യമത്തില്‍ പങ്കാളികള്‍ ആയവര്‍.