കൊവിഡ് ഭയന്ന് ഒരു കുടുംബം വീട്ടില്‍ അടച്ചിരുന്നത് 15 മാസം
കൊവിഡ് ബാധിച്ച അയല്‍വാസിയുടെ മരണം നേരില്‍ കണ്ട ശേഷമാണ് ഇവര്‍ക്ക് ഭയം തുടങ്ങിയ
ഹൈദരാബാദ്:കൊവിഡ് ഭയന്ന് ഒരു കുടുംബത്തിലെ അംഗങ്ങള്‍ വീട്ടില്‍ അടച്ചിരുന്നത് 15 മാസം. ആന്ധ്രപ്രദേശിലെ റസോളിലാണ് സംഭവം. കൊവിഡ് ഭീതിയെ തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞ 15 മാസമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. അവശ്യ വസ്തുക്കള്‍ വാങ്ങാനായി മാത്രം അച്ഛന്‍ പുറത്തേക്കിറങ്ങാറുണ്ട്. ഒരു ചെറിയ ഇരുണ്ട മുറിയില്‍ അടച്ചിരുന്നു മൂന്ന് സ്ത്രീകളെയും ഈസ്റ്റ് ഗോദാവരി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ വിഷാദ രോഗാവസ്ഥയിലായിരുന്നു.
കൊവിഡ് ബാധിച്ച അയല്‍വാസിയുടെ മരണം നേരില്‍ കണ്ട ശേഷമാണ് ഇവര്‍ക്ക് ഭയം തുടങ്ങിയത്. മാസങ്ങളായി വീട്ടിലെ സ്ത്രീകള്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകരുമായാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. മൂന്ന് സ്ത്രീകളെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു