എക്‌സ്‌കവേറ്ററിന്റെ ടയര്‍ ദേഹത്ത് വീണ് നാലുവയസുകാരന്‍ മരിച്ചു

മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

Update: 2021-05-08 08:49 GMT

കോഴിക്കോട്: കളിക്കുന്നതിനിടെ ജെസിബി എക്‌സ്‌കവേറ്റര്‍ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് മരിച്ചു. മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

ജെസിബി ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍ മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

അല്‍പ സമയത്തിന് ശേഷം ഭക്ഷണം നല്‍കാന്‍ തിരക്കിയപ്പോയാണ് വീട്ടുകാര്‍ അപകടം കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ബുഷ്‌റ കൂളിമാട്. സഹോദരങ്ങള്‍: ആയിശ ഫൈഹ, മുഹമ്മദ്.

Tags:    

Similar News