കുവൈത്ത് സിറ്റി: കാസർകോട് ബേക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്.ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ ഹമീദ്. മാതാവ്: ഹവ്വാ ബീവി.
ഭാര്യ: ആയിശത്ത് മഷ്ഹൂറ. മക്കൾ: മുഹമ്മദ് സയാൻ, ഇസ അറഫാത്ത്. സഹോദരങ്ങൾ: അർഷാദ്, അബ്റാൻ, ഹർഷാന.