കല്‍പറ്റ: മാനന്തവാടി സ്വദേശിയായ യുവാവ് എറണാകുളത്ത് അപകടത്തില്‍ മരിച്ചു. കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയിലെ തെക്കരതൊടി ഉസ്മാന്റേയും സഫിയയുടേയും മകന്‍ ജസീം (26) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ടത്ത് ടാക്‌സി ഡ്രൈവറായിരുന്ന ജസീം സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാറിടിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. സഹയാത്രികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ജാംഷിഷാന്‍, ജസ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.