ആലപ്പുഴയില്‍ ഗര്‍ഭിണി ഓടയില്‍ വീണു; പിന്നാലെ ഓട സ്ലാബിട്ട് മൂടി അധികൃതര്‍
ഓടയില്‍ സ്ലാബ് ഇടാതിരുന്നതാണ് അപകടത്തിന് കാരണം
ആലപ്പുഴ: ആലപ്പുഴയില്‍ ഗര്‍ഭിണി ഓടയില്‍ വീണു. ഇന്ദിരാ ജങ്ഷനില്‍ നിന്ന് ചാത്തനാട്ടേക്കുള്ള റോഡ് ഒരുമാസമായി പൊളിച്ചിട്ടിരിക്കുകയാണ്. അതിനോട് ചേര്‍ന്ന ഓടയിലാണ് ഗര്‍ഭിണി വീണത്. ഓടയില്‍ സ്ലാബ് ഇടാതിരുന്നതാണ് അപകടത്തിന് കാരണം. അപകടത്തിന് പിന്നാലെ അധികൃതര്‍ ഓട മൂടി.