വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

Update: 2022-07-04 12:25 GMT

മാള: വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന വെള്ളാങ്കല്ലൂര്‍ ഗ്രാമ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ജനകീയ ഹോട്ടല്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു ബാബു സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗീതാഞ്ജലി ബിജു, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജിയോ ഡേവീസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ഷറഫുദ്ദീന്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ റിഷി, ജൂനിയര്‍ സൂപ്രണ്ട് സാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ സുജന്‍ പൂപ്പത്തി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വിശപ്പ്‌രഹിത കേരളം പദ്ധതിയില്‍ 20 രൂപക്ക് ഊണ് എന്ന ആകര്‍ഷകമായ വാഗ്ദ്ധാനവുമായി ആരംഭിച്ച ജനകീയ ഹോട്ടലില്‍ സസ്യവിഭവങ്ങള്‍ക്ക് പുറമെ മത്സ്യ മാംസ വിഭവങ്ങള്‍ ഉള്‍പ്പടെ ന്യായവിലക്ക് ലഭ്യമാണ്. 

Similar News