സൗന്ദര്യമില്ലാത്ത മൂന്നാംതരം പെണ്‍കുട്ടികള്‍ കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നു; വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര എംഎല്‍എ

സ്ത്രീകളെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും കര്‍ഷകരെ അപമാനിക്കുന്നതുമായ വിവാദ പരാമര്‍ശം നടത്തി മഹാരാഷ്ട്ര എംഎല്‍എ ദേവേന്ദ്ര ഭുയാര്‍

Update: 2024-10-03 08:44 GMT

മുംബൈ: സ്ത്രീകളെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും കര്‍ഷകരെ അപമാനിക്കുന്നതുമായ വിവാദ പരാമര്‍ശം നടത്തി മഹാരാഷ്ട്ര എംഎല്‍എ ദേവേന്ദ്ര ഭുയാര്‍. കൂടുതല്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ ജോലിയുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ 'മൂന്നാംതരം' പെണ്‍കുട്ടികള്‍ മാത്രമേ കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കൂ എന്നായിരുന്നു വിവാദ പരാമര്‍ശം.

''ഒരു പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍, 'ഒന്നാംതരം' പെണ്‍കുട്ടിയാണവള്‍, അവള്‍ നിങ്ങളെയും എന്നെയും പോലെയുള്ള ഒരാളെ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ അവള്‍ ജോലിയുള്ള ഒരാളെ തിരഞ്ഞെടുക്കും (ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമ്പോള്‍),രണ്ടാം തരം പെണ്‍കുട്ടികള്‍ അതായത് സൗന്ദര്യം കുറഞ്ഞ പെണ്‍കുട്ടികള്‍, പലചരക്ക് കടയോ ചെറുകിടബിസിനസ്സോ നടത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. ഒട്ടും സൗന്ദര്യമില്ലാത്ത മൂന്നാംതരം പെണ്‍കുട്ടികള്‍ കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നു'' ഭുയാര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭുയാറിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം ആളുകളെ സമൂഹം വച്ചുപൊറിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ വനിതാ ശിശുവികസന മന്ത്രിയുമായ യശോമതി താക്കൂര്‍ പറഞ്ഞു.ഭുയാറിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News