കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. വള്ള്യായി ഉമാമഹേശ്വരക്ഷേത്രത്തിനു സമീപം നടമ്മേല്‍ വണ്ണത്താംവീട്ടില്‍ വിഷ്ണുപ്രിയെയാണ് കൊലപ്പെടുത്തിയത്. 21 വയസ്സായിരുന്നു.
കഴുത്തില്‍ കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റും മുറിവുകളുണ്ട്.
പ്രതി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.
പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് മരിച്ച വിഷ്ണുപ്രിയ. കൊലപാതക കാരണം വ്യക്തമല്ല.