അബുദാബി ഗ്രീന്‍ പട്ടിക പുതുക്കി; 82 രാജ്യക്കാര്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യമില്ല

Update: 2021-10-08 17:18 GMT

അബുദാബി: അബുദാബിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. എല്ലാ ഗള്‍ഫ് രാജ്യങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.


അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബെലീസ്, ഭൂട്ടാന്‍, ബൊളീവിയ, ബോസ്‌നിയ, ബ്രസീല്‍, ബ്രൂണെ, ബള്‍ഗേറിയ, ബര്‍മ, ബുറുണ്ടി, കാനഡ, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഈസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലിക്റ്റന്‍സ്‌റ്റൈന്‍, ലക്‌സംബര്‍ഗ്, മാല്‍ദ്വീപ്, മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, മൊണ്ടെനെഗ്രോ, മോറോക്കോ, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റഷ്യ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലാന്‍ഡ്, തുനീഷ്യ, തുര്‍ക്‌മെനിസ്ഥാന്‍, ഉെ്രെകന്‍, യു.കെ. ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


പുതുക്കിയ പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ വെച്ച് പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.




Tags:    

Similar News