അബുദാബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ എടുക്കണമെന്ന് നിയമം

ഓഗസ്റ്റ് 20 മുതല്‍ നിയമം പ്രാബല്യത്തില്‍

Update: 2021-07-29 18:55 GMT
അബുദാബി: പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ എടുക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി അബുദാബി. ആഗസ്ത് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം കൊവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. കായിക, വിനോദ കേന്ദ്രങ്ങള്‍, ജിം, റിസോര്‍ട്ട്, മ്യൂസിയം, സര്‍വകലാശാല, സ്‌കൂള്‍, പാര്‍ക്ക്, ബീച്ച്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും നിബന്ധന കര്‍ശനമാക്കും.


പൊതുസ്ഥലങ്ങളില്‍ എത്തുന്നവരുടെ മൊബൈലില്‍ അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ പച്ച തെളിയുന്നതാണ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ അടയാളം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സ്റ്റാറ്റസില്‍ പച്ച അടയാളം ലഭ്യമാകൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന് പുറമെ പിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്.




Tags:    

Similar News