ബിസിനസ് തുടങ്ങാനുള്ള ഫീസ് 1000 ദിര്‍ഹമായി വെട്ടിക്കുറച്ച് അബുദാബി

Update: 2021-07-27 09:41 GMT

അബുദാബി: അബുദബിയില്‍ ബിസിനസ് സംരംഭം തുടങ്ങാനുള്ള ഫീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന ഫീസിന്റെ 90 ശതമാനത്തിലേറെയാണ് കുറച്ചത്. ജൂലൈ 27 മുതലാണ് പുതിയ ഇളവുകള്‍ ലഭിക്കുക.


അബുദബി എമിറേറ്റില്‍ വെറും 1000 ദിര്‍ഹം (272 ഡോളര്‍) മുടക്കി പുതിയൊരു ബിസിനസ് തുടങ്ങാനാകും. കൂടുതല്‍ നിക്ഷേപകരെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.


കൂടുതല്‍ സംരംഭകരെയും നിക്ഷേപകരേയും ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഒരു ബിസിനസ് തുടങ്ങുന്നതിന് വിവിധ വകുപ്പുകളില്‍ പല ഫീസുകളും അടക്കേണ്ടതുണ്ടായിരുന്നു. പുതിയ പദ്ധതി പ്രകാരം ഇവയില്‍ മിക്ക ഫീസും അടക്കേണ്ടതില്ല. അടക്കേണ്ട മറ്റു ഫീസുകള്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. അപ്രധാന നികുതികള്‍ ഇല്ലാത്ത രാജ്യമാണ് യുഎഇ.





Tags:    

Similar News