സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു, പിന്നാലെ വന്ന ബസ് കയറി ആശുപത്രി ജീവനക്കാരി മരിച്ചു
മലപ്പുറം: ആയുർവേദ ആശുപത്രി ജീവനക്കാരി ബസ് ദേഹത്തു കയറി മരിച്ചു. തെന്നല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ ക്ലർക്കായ വറ്റലൂരിലെ പുള്ളിയിൽ തങ്കമണി (51) ആണ് ദാരുണമായി മരിച്ചത്. മുൻ കുറുവ പഞ്ചായത്ത് സാക്ഷരത പ്രേരകും പൊതു വിദ്യാഭ്യാസപ്രവർത്തകയുമായിരുന്നു.
ഇന്നലെ രാവിലെ 9.15ന് കോട്ടക്കൽ പാലച്ചിറമാട് വെച്ചു തങ്കമണി സഞ്ചരിച്ച സ്‌കൂട്ടറിൻ്റെ മുന്നിൽ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിർത്തിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു റോഡിലേക്കു മറിയുകയായിരുന്നു.