പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽ പെട്ട് വിദ്യാർത്ഥിനി മരിച്ചു

Update: 2022-12-23 09:27 GMT

തൃശൂർ: സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ദേശീയപാത തൃശൂർ പുതുക്കാട് പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ശിവാനി (14) ആണ് മരിച്ചത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകളാണ്.

പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല.

Similar News