ചെർപ്പുളശ്ശേരി കുറ്റിക്കോട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടു
ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി
കുറ്റിക്കോട് കയറ്റത്തിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരണപ്പെട്ടു . ഏലംകുളം കുന്നക്കാവ് പുത്തൻവീട്ടിൽ ശ്രീനാഥ് (35 ),ഏലംകുളം കുന്നക്കാവ് തോട്ടശ്ശേരി മനോജ് (35 ) എന്നിവരാണ് മരണപ്പെട്ടത് .
കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ 3 പേരിൽ അരുൺകുമാർ പെരിന്തൽമണ്ണയിലും, സുമേഷ്, സുധീഷ് എന്നിവരായ രണ്ട് പേർ ഒറ്റപ്പാലത്തും ആശുപത്രിയിൽ ചികിത്സയിലാണ് .
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ചെറുപ്പുളശ്ശേരി ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും നിന്നും ഒറ്റപ്പാലം ഭാഗത്ത് നിന്നും ചെർപ്പുളശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കുറ്റിക്കോട് കയറ്റത്തിൽ വച്ച് കൂട്ടിയിടിച്ചത് . അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരും, പോലീസും ചേർന്ന് പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെട്ടുകയായിരുന്നു