ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Update: 2022-12-24 09:07 GMT

ഇരിയ: കാസര്‍കോട് അമ്പലത്തറ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.


ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്. പുറത്തുവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു.


Similar News