നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതി മരിച്ചു

മൈസൂര്‍ ഹന്‍സൂര്‍ ബി ആര്‍ വില്ലേജ് സ്വദേശി പാര്‍വതിയാണ് (40) മരിച്ചത്.

Update: 2024-11-29 03:14 GMT

പാലക്കാട്: ചിറ്റൂരില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങി. മൈസൂര്‍ ഹന്‍സൂര്‍ ബി ആര്‍ വില്ലേജ് സ്വദേശി പാര്‍വതിയാണ് (40) മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി. ലോറി െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Similar News