കുരുവിലശേരി രാമവിലാസം ലോവര്‍ പ്രൈമറി സ്‌കൂള്‍ ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

Update: 2022-06-09 12:24 GMT

മാള: വലിയപറമ്പിലെ കുരുവിലശേരി രാമവിലാസം ലോവര്‍ െ്രെപമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന റവന്യൂഭൂമി വിദ്യാഭ്യാസ വകുപ്പിന് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. സ്‌കൂളിന് നിയമപരമായി ആവശ്യമായ സ്ഥലം എത്രയാണെന്ന് അറിയിക്കാനാ വശ്യപ്പെട്ട് റവന്യൂവകുപ്പ് കത്ത് നല്‍കി. ബാക്കി സ്ഥലം റവന്യൂ വകുപ്പിനുതന്നെ സംരക്ഷിക്കാമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മേയ് 13 ലെ കത്തില്‍ പറയുന്നു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണന്ന് സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. സ്‌കൂളിന്റെ ഭാഗമായ പഴയ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എംഎല്‍എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17 നാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് അംഗീകാരം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 23ന് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പ്രഖ്യാപനം സ്‌കൂളില്‍ എത്തി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നടത്തിയിരുന്നു.

1929 ല്‍ അടൂപ്പറമ്പില്‍ രാമപൈ ആണ് സ്‌കൂള്‍ തുടങ്ങിയത്. പിന്നീട് 1940 കളില്‍ രാമവിലാസം ഹൈസ്‌കൂളും അനുബന്ധസ്ഥലവും നടത്തിപ്പിനായി ജീവനക്കാര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. പതിറ്റാണ്ടുകളോളം അധ്യാപകരുടെ മാനേജ്‌മെന്റ് കമ്മിറ്റി സ്‌കൂള്‍ നടത്തിക്കൊണ്ട് പോയെങ്കിലും വിദ്യാലയത്തില്‍ കുട്ടികള്‍ കുറഞ്ഞുവന്നതോടെ അധ്യാപകര്‍ക്ക് സ്‌കൂള്‍ നടത്താനാകാതെ വന്നതോടെയാണ് ബദല്‍ മാര്‍ഗം തേടിയത്.

Tags:    

Similar News