ബണ്ട് റോഡ് കയ്യേറ്റത്തിനെതിരേ നടപടിയെടുക്കണം; മാള ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Update: 2022-07-06 15:02 GMT

മാള: പൊയ്യ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് പുളിപ്പറമ്പിലെ ബണ്ട് റോഡ് കയ്യേറ്റമെന്ന് ആരോപിച്ചുകൊണ്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഭരണസമിതിയുടെ പരിപൂര്‍ണ്ണ ഒത്താശയോടെയാണ് സി എഫ് ഐ ട്രസ്റ്റ് നിയന്ത്രിക്കുന്ന കോളേജ് വളപ്പിലേക്ക് ബണ്ട് റോഡ് പൂര്‍ണ്ണമായും കൈയ്യേറി മതില്‍ പണിതതെന്നാണ് ആരോപണം.

മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ്ണ ഡി വൈ എഫ് ഐ മാള ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഐ എസ് അക്ഷയ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സൂരജ് രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം ഡൊമിനിക് ജോമോന്‍, ഗ്രാമപഞ്ചായത്തംഗം എ എസ് വിജീഷ്, റൈബിന്‍ തോമസ്, ഒ വി വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

Similar News