റിയാസിനെ മര്‍ദ്ദിച്ച സി ഐക്കെതിരെ നടപടി വേണം: അബ്ദുല്‍ മജീദ് ഫൈസി

Update: 2021-07-08 15:55 GMT
റിയാസിനെ മര്‍ദ്ദിച്ച സി ഐക്കെതിരെ നടപടി വേണം: അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ അന്യായമായി മര്‍ദ്ദിച്ച തിരൂര്‍ സി ഐയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. പത്ര പ്രവര്‍ത്തകനാണെന്ന് അറിഞ്ഞിട്ടും യാതൊരു മര്യാദയുമില്ലാതെ പെരുമാറിയ ഈ ഉദ്യോഗസ്ഥനെ ദുര്‍ഗുണ പരിഹാര പരിശീലനത്തിന് അയക്കേണ്ടതുണ്ട്. മനുഷ്യത്വത്തെ മാനിക്കുവാനാണ് പോലീസ് ആദ്യം പഠിക്കേണ്ടത്. തിരൂര്‍ സി ഐക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.




Tags:    

Similar News