തീര സംരക്ഷണ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; 16ന് വിഴിഞ്ഞം അദാനി പോര്‍ട്ട് ഉപരോധിക്കും
ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും
തിരുവനന്തപുരം: തീര സംരക്ഷണ സമരം ശക്തമാക്കാന്‍ അതിരൂപത. പതിനാറാം തിയ്യതി വിഴിഞ്ഞം അദാനി പോര്‍ട്ട് ഉപരോധിക്കും. തുറമുഖത്തേക്ക് കരിങ്കൊടി കെട്ടി ബൈക്ക് റാലി നടത്തും. ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തടഞ്ഞ് തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിലാണ് ലത്തീന്‍സഭ. മത്സ്യത്തൊഴിലാളികളുടെ വലിയ പ്രതിഷേധത്തിനാണ് തലസ്ഥാനം ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ചത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.