എഡിഎമ്മിന്റെ മരണം;പി പി ദിവ്യക്കെതിരേ കേസെടുക്കും
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരേ കേസെടുക്കും.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ വിവിധ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും പി പി ദിവ്യക്കെതിരേ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പി പി ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ആവശ്യം. ഇതോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.