ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മൂന്ന് ജില്ലകളിലും നാഗാലാന്‍ഡില്‍ ഒമ്പത് ജില്ലകളിലും അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അരുണാചലില്‍ തിറാപ്പ്, ചാങ് വുള്‍ഫ്, ലോംഗ് ടോപ്പ് ജില്ലകളില്‍ ഒക്ടോബര്‍ 1 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30വരെയാണ് നീട്ടിയത്.
അരുണാചല്‍ പ്രദേശിലെ നംസായി, മഹാദേവ്പൂര്‍ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും അഫ്‌സ്പ വ്യാപിപ്പിച്ചിട്ടുണ്ട്.
അഫ്‌സ്പ നിലവിലുള്ള പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കാന്‍ സായുധ സേനയ്ക്ക് അധികാരമുണ്ട്. ക്രമസമാധാന ലംഘനമുണ്ടായാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബലപ്രയോഗം നടത്താനും കൃത്യമായ മുന്നറിയിപ്പിന് ശേഷം വെടിവയ്ക്കാനും നിയമം അനുമതി നല്‍കുന്നു.
അഫ്‌സ്പ പിന്‍വലിക്കണമെന്നത് ഈ പ്രദേശങ്ങളിലെ ആക്റ്റിവിസ്റ്റുകളുടെ ദീര്‍ഘകാലമായ ആവശ്യമാണ്.