പെണ്‍കുട്ടികളുടെ വിവാഹപ്രായം; പാര്‍ലമെന്ററി സമിതി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമാരായുന്നു

Update: 2022-01-25 17:57 GMT

ന്യൂഡല്‍ഹി; പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായിബന്ധപ്പെട്ട വിഷയം പരിശോധിക്കുന്ന പാര്‍ലമെന്ററി സ്ഥിരം സമിതി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമാരായുന്നു. രാജ്യത്ത് ആര്‍ക്കും സ്വന്തം അഭിപ്രായം ഓണ്‍ലൈനായി അറിയിക്കാം.

രാജ്യസഭയുടെ വെബാസൈറ്റായ httsp:rajyasabha.nic.inല്‍ പ്രവേശിച്ച് കമ്മിറ്റികളെന്ന ലിങ്കില്‍ പോയി ബില്‍സ് വിത്ത് ദി കമ്മിറ്റി ആന്‍ഡ് പ്രസ് റിലീസ് സീക്കിങ് ഒപ്പീനിയന്‍/ സജഷന്‍സ് ഫ്രം പബ്ലിക് എന്ന സബ് ലിങ്ക് വഴി ഓണ്‍ലൈനായി അഭിപ്രായമറിയിക്കാം.

ഡയറക്ടര്‍, കമ്മിറ്റി സെക്ഷന്‍(ഇഡബ്ലിയുസിവൈ &എസ്), രാജ്യസഭ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ ബി-10, ബ്ലോക്ക്-ബി, പാര്‍ലമെന്റ് അനക്‌സ് എക്സ്റ്റന്‍ഷന്‍ ബില്‍ഡിങ്, ന്യൂഡല്‍ഹി-110001 എന്ന വിലാസത്തിലോ rsc.ewcys@sansad.nic.in എന്നീ വിലാസത്തിലോ അയക്കാം. 

15 ദിവസം സമയമാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്. 

Tags:    

Similar News