ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ സമരചത്വരം സംഘടിപ്പിക്കും: എസ്ഡിപിഐ
കൊച്ചി: ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ കളമശ്ശേരിയില്‍ സമരചത്വരം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കളമശ്ശേരി എച്ച്എംടി ജങ്ഷനില്‍ നാളെ വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത് ടീച്ചര്‍ ഉത്ഘാടനം നിര്‍വഹിക്കും.
ജില്ലാ സെക്രെട്ടേറിയറ്റ് യോഗം വികെ ഷൌക്കത്ത് അലി അദ്ധ്യക്ഷത വഹിച്ചു. അജ്മല്‍ കെ മുജീബ്, ഷമീര്‍ മാഞ്ഞാലി, ലത്തീഫ് കെ എം, ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, നാസര്‍ എളമന എന്നിവര്‍ സംബന്ധിച്ചു.