പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ കൊലപ്പെടുത്തി

കാലികളെയുമായി ഇദ്രീസ് വരുന്നതിനിടെ പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദിതള്‍ വാഹനം തടഞ്ഞു.

Update: 2023-04-02 04:22 GMT



ബെംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ ഗോരക്ഷാസേന ഗുണ്ടകള്‍ കൊലപ്പെടുത്തി. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്.പുനീത് കാരേഹളി എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് കൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് കുടുംബം ആരോപിച്ചു.


ഇന്നലെയാണ് സംഭവം. കാലികളെയുമായി ഇദ്രീസ് വരുന്നതിനിടെ പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദിതള്‍ വാഹനം തടഞ്ഞു. കാലികളെ വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചെങ്കിലും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരില്‍നിന്ന് രക്ഷപ്പെട്ട് വാഹനം വേഗത്തില്‍ ഓടിച്ചുപോയെങ്കിലും പിന്നാലെ വന്ന് വാഹനം തടഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പുനീതിനെതിരേ കൊലപാതകം, കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.





Tags:    

Similar News