സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ല: എ അബ്ദുല്‍ സത്താര്‍
തിരുവനന്തപുരം: സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഔഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ആര്‍എസ്എസിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത്‌നോര്‍ത്ത് ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലൂടെ ആലപ്പുഴ ജനമഹാറാലിയില്‍ പങ്കെടുത്ത് കുട്ടി വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനെതിരായ മുദ്രാവാക്യത്തെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണെന്ന് പ്രചരിപ്പിച്ചു. ഈ സംഘപരിവാര്‍ പ്രചരണമാണ് പൊതുസമൂഹത്തെ സ്വാധീനിച്ചത്. യഥാര്‍ഥത്തില്‍ ആലപ്പുഴ ജനമഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍, സംഘപരിവാറിനെതിരായ മുദ്രാവാക്യമാണ് മുഴങ്ങിയത്. അത് സംഘടന എഴുതി തയ്യാറാക്കി നല്‍കിയതുമല്ല. എന്നാല്‍ കുട്ടിയുടെ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തെ പോപുലര്‍ ഫ്രണ്ടിന് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവിനെയോ ക്രിസ്ത്യാനിയേയോ ഒരു നോട്ടം കൊണ്ടുപോലും അപകീര്‍ത്തിപ്പെടുത്തുന്നത് പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമല്ല. പൊതുസമൂഹത്തില്‍ നിന്ന് സംഘടനക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യതയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളോട് താല്‍പര്യമുള്ള മതമുള്ളവരും ഇല്ലാത്തവരും സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് തടയുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് ഈ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ആര്‍എസ്എസിനെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ കേരള പോലിസിന് വല്ലാത്തൊരു നീതിബോധമാണ്. ബാലഗോകുലം തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ ആറും ഏഴും വയസ്സുള്ള കുട്ടികള്‍ക്ക് ശൂലവും തോക്കും കഠാരയും നല്‍കി പരിശീലനം നല്‍കുന്നുണ്ട്. അതിനെതിരെ ഒരു നടപടിയും പോലിസ് സ്വീകരിക്കാറില്ല.
ആര്‍എസ്എസിനും വംശഹത്യക്കും എതിരായ മുദ്രാവാക്യമാണ് അവിടെ മുഴങ്ങിയത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ആര്‍എസ് എസിനെതിരാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയുള്ള ഫാഷിസ്റ്റ് വിരുദ്ധ വിമോചന ശ്രമങ്ങളെ തടയാനാണ് സംഘപരിവാര്‍ ഇത്തരം പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നത്.
അനന്തപുരിയിലെ ഹിന്ദുമഹാസമ്മേളനത്തില്‍ പിസി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവരുടെ വിഷ പരാമര്‍ശങ്ങള്‍ക്ക്് നേരെയുണ്ടായ പോലിസ് നടപടി നാം കണ്ടതാണ്. പിസി ജോര്‍ജ്ജിനെ പോലിസ് സ്വീകരിച്ച് ആനയിച്ചാണ് കൊണ്ട് പോയത്. ശശികല, കെ സുരേന്ദ്രനും ടിജി മോഹന്‍ദാസും, സെന്‍ കുമാറുമൊക്കൊ എന്തൊക്കൊ വിദ്വേഷപ്രചാരണങ്ങളാണ് തടത്തിയത്. കേരളാ പോലിസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. കുട്ടിയ തോളിലേറ്റിയ ആളെ പിടിക്കാന്‍ ധൃതിപ്പെട്ട് ഈരാറ്റുപേട്ടയിലെത്തിയ പോലിസ്, എന്തുകൊണ്ടാണ് തൊട്ടടുത്തു തന്നെയുണ്ടായിരുന്ന പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാതിരുന്നത്.
ഇവിടെയൊക്കയും കടത്തു വിവേചനമാണ് കാണുന്നത്. ആര്‍എസ് എസ് എന്ന ഹിന്ദുത്വ തീവ്രവാദപ്രസ്ഥാനത്തിനെതിരേ കേളത്തിലെ 14 ജില്ലകളിലും പ്രതിഷേധം നടക്കുകയാണ്. ആര്‍എസ് എസിനെതിരേ സംസാരിച്ചാല്‍ കേസെടുക്കുമെങ്കില്‍ അത് അറിയേണ്ടതുണ്ട്. സംഘപരിവാറിനെതിരേ പോപുലര്‍ ഫ്രണ്ട് തെരുവില്‍ മുദ്രാവാക്യം വിളിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് മൗലവി, ഇമാംസ് കൗണ്‍സില്‍ ജി്ല്ലാ പ്രസിഡന്റ് നിസാര്‍ മൗലവി തുടങ്ങിവര്‍ സംബന്ധിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു.