കൊവിഡ് മരണം: സ്‌മൈയില്‍ കേരള വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Update: 2022-02-15 09:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വര്‍ഗ/ ന്യൂനപക്ഷ/ പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള വനിതാ വികസന കോര്‍പറേഷന്‍ ആരംഭിക്കുന്ന സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ നല്‍കുക.

6% വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി 5ലക്ഷം രൂപവരെയാണ് വായ്പ നല്‍കുക. വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് വായ്പ തുകയുയെ 20% അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.orgഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0471 2454585 , 9496015015 എന്ന നമ്പരിലോ ബന്ധപ്പെടുക.

Tags:    

Similar News