അസം: രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കുന്നു

Update: 2021-03-30 10:21 GMT

ഗുവാഹത്തി: അസം നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കുന്നു. ഏപ്രില്‍ 1ാം തിയ്യതിയാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 39 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

രണ്ടാം ഘട്ടത്തില്‍ 345 പേരാണ് മല്‍സര രംഗത്തുള്ളത്. അതില്‍ 26 പേര്‍ വനിതകളാണ്.

ഈ ഘട്ടത്തിലെ ആകെ വോട്ടര്‍മാര്‍ 73,44,631 പേരാണ്. ഇതില്‍ 37,34,537 പേര്‍ പുരുഷന്മാരും 36,09,959 പേര്‍ വനിതകളുമാണ്. 135 പേരാണ് ട്രാന്‍സ്‌ജെന്റര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.

ബിജെപി ദേശീയ നേതാക്കളായ ജെ പി നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, അസം മുഖ്യമന്ത്രി സോനൊവാള്‍, ആരോഗ്യമന്ത്രി ഹേമന്ദ് വിശ്വാസ് ശര്‍മ എന്നിവരുടെ റാലികള്‍ ഇന്നു നടക്കുന്നുണ്ട്.

2016ല്‍ രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ 126 സീറ്റില്‍ 86 എണ്ണം ബിജെപി നേടി. അതോടെ 15 വര്‍ഷത്തെ തരുണ്‍ ഗൊഗോയ് ഭരണത്തിന് തിരശ്ശീല വീണു.

മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം അവസാനിച്ചു.

മെയ് 2നാണ് വോട്ടെണ്ണല്‍.

Tags:    

Similar News