നിയമസഭ തിരഞ്ഞെടുപ്പ്; ഒഡിഷയില്‍ ബിജെഡി മുന്നില്‍, ആന്ധ്രയില്‍ ടിഡിപി

Update: 2024-06-04 05:01 GMT
നിയമസഭ തിരഞ്ഞെടുപ്പ്; ഒഡിഷയില്‍ ബിജെഡി മുന്നില്‍, ആന്ധ്രയില്‍ ടിഡിപി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നയിച്ച ബിജെഡിയുടെ ഉറച്ചകോട്ടയായ ഒഡിഷയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നേറി ബിജെഡി. ലോക്‌സഭ സീറ്റുനിലയില്‍ നടത്തുന്ന കുതിപ്പിന് ആനുപാതികമായി മുന്നില്‍നില്‍ക്കുന്ന ബിജെഡി, ഇവിടെ 38 ഇടത്ത് മുന്നിലാണ്. ബിജെപി 21 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് അഞ്ചു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇവിടെ ലോക്‌സഭ ഫലങ്ങളില്‍ 13 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ബിജെഡിയും മുന്നിലാണ്. ഇന്‍ഡ്യ സഖ്യത്തിന് രണ്ടിടത്താണ് ലീഡ്.

മറ്റൊരു സംസ്ഥാനമായ ആന്ധ്രപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടിഡിപി ഏറെ മുന്നിലാണ്.175 അംഗ സഭയില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യത്തിലെ ടിഡിപി 50 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റുകളാണുള്ളത്. ഇവിടെ ലോക്‌സഭയിലും ടിഡിപി ബിജെപി സഖ്യം തന്നെയാണ് മുന്നില്‍.

Tags:    

Similar News