ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക.

Update: 2019-03-10 13:57 GMT

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന 17മത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക.

എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ജമ്മു കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ല ഭരിക്കുന്നത്.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പംതന്നെ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന ആവശ്യം ശക്തമാണ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘത്തോട് നേരിട്ട് തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യമുയര്‍ത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടിക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News