കൊല്ലം ടോള്‍ ബൂത്ത് ജീവനക്കാരന് മര്‍ദ്ദനം: മുഖ്യപ്രതി അറസ്റ്റില്‍

വര്‍ക്കല സ്വദേശി ലഞ്ജിത്താണ് അറസ്റ്റിലായത്

Update: 2022-08-12 11:39 GMT

കൊല്ലം: കൊല്ലം കാവനാട് ടോള്‍ ബൂത്ത് ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ വച്ച് ടോള്‍ ബൂത്ത് ജീവനക്കാരനായ അരുണിന് മര്‍ദ്ദനമേറ്റത്. ആലപ്പുഴയില്‍ നിന്നും വര്‍ക്കലയിലേക്ക് മടങ്ങിവരും വഴിയായിരുന്നു ടോള്‍ ബൂത്തിലെ ആക്രമണം. മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണ്‍ പോലിസില്‍ പരാതി നല്‍കി. പരാതി ലഭിച്ചയുടന്‍ അഞ്ചാലുംമൂട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേരും വര്‍ക്കല സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. കല്ലമ്പലം നാവായ്കുളത്തുവച്ചാണ് പ്രതികളെ പിടികൂടിയത്.

വര്‍ക്കല സ്വദേശിയായ അഭിഭാഷകന്‍ ഷിബുവിനെ പോലിസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷിബുവിന്റെ മൊഴിയെടുപ്പിലാണ് വാഹനം ഓടിച്ചതും അരുണിനെ മര്‍ദ്ദിച്ചതും കൂടെയുണ്ടായിരുന്ന ലഞ്ജിത്താണെന്ന് കണ്ടെത്തിയത്. കൂടാതെ പ്രതികള്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്. പരുക്കേറ്റ അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

Tags:    

Similar News