ക്വാറന്റയ്ന്‍ കഴിയാതെ അബുദാബിയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതര്‍

Update: 2021-08-02 11:05 GMT
ക്വാറന്റയ്ന്‍ കഴിയാതെ അബുദാബിയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതര്‍

അബുദാബി: വിദേശ രാജ്യങ്ങളില്‍നിന്ന് മറ്റു എമിറേറ്റുകളിലെ വിമാനത്താവളം വഴി എത്തുന്നവര്‍ക്ക് ക്വാറന്റയ്ന്‍ കഴിയാതെ അബുദാബിയിലേക്കു പ്രവേശനമില്ലെന്ന് അധികൃതര്‍. നഗരസഭ അംഗീകരിച്ച വാടകക്കരാറുള്ള അബുദാബി വിസക്കാരെ കടത്തിവിടുന്നുണ്ട്. ഇവര്‍ക്കു തുടര്‍ച്ചയായി വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. സ്വന്തം വീട്ടില്‍ ക്വാറന്റയ്‌നില്‍ കഴിയാന്‍ സൗകര്യമുള്ളവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ച് വീട്ടിലേക്കു വിടുന്നുണ്ട്. വാക്‌സിന്‍ 2 ഡോസ് എടുത്തവര്‍ക്ക് 7 ദിവസവും എടുക്കാത്തവര്‍ക്ക് 12 ദിവസവുമാണ് ക്വാറന്റയ്ന്‍.

Tags:    

Similar News