അയോധ്യ ദീപോത്സവം: ഡിജിറ്റലായി വിളക്ക് കത്തിക്കാന്‍ യുപി സര്‍ക്കാറിന്റെ വൈബ്‌സൈറ്റ്

കഴിഞ്ഞ പ്രാവശ്യം 410,000 വിളക്കുകളാണ് ദീപോത്സസവത്തിന് കത്തിച്ചതെന്നും ഇപ്രാവശ്യം ക്ഷേത്രങ്ങളിലും വീടുകളിലുമായി 550000 വിളക്കുകള്‍ കത്തിച്ച് ലിംക ബുക്കിലെ സ്വന്തം റെകോഡ് തിരുത്തണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-11-09 16:19 GMT

ലഖ്‌നൗ: ദീപാവലിയുടെ ഭാഗമായുള്ള അയോധ്യ ദീപോത്സവം കൊവിഡ് കാരണം മുടങ്ങിയതോടെ വെര്‍ച്വല്‍ രൂപത്തില്‍ വിളക്ക് കത്തിക്കാന്‍ യുപി സര്‍ക്കാര്‍ വൈബ്‌സൈറ്റ് തയ്യാറാക്കുന്നു. വെബ്‌സൈറ്റിലെ ശ്രീരാമന്റെ ഛായാചിത്രത്തിനു മുന്നില്‍ ബട്ടന്‍ ഞെക്കിയാല്‍ വിളക്ക് കത്തിക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കത്തിക്കാനുള്ള പലയിനം വിളക്കുകളും, എണ്ണ, നെയ്യ് എന്നിവയും തിരഞ്ഞെടുക്കാം.

വെബ്സൈറ്റില്‍ വിളക്ക് കത്തിക്കുന്ന വ്യക്തിയുടെ കൈകള്‍ ഭക്തന്‍ പുരുഷനാണോ സ്ത്രീയാണോ എന്നതും തീരുമാനിക്കാന്‍ സൗകര്യമുണ്ട്. വിളക്ക് കത്തിച്ച ശേഷം വ്യക്തഗത വിവരങ്ങള്‍ നല്‍കിയാല്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പേരിലുള്ള നന്ദി ഡിജിറ്റല്‍ കത്തും നല്‍കുമെന്നും യുപി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ പ്രാവശ്യം 410,000 വിളക്കുകളാണ് ദീപോത്സസവത്തിന് കത്തിച്ചതെന്നും ഇപ്രാവശ്യം ക്ഷേത്രങ്ങളിലും വീടുകളിലുമായി 550000 വിളക്കുകള്‍ കത്തിച്ച് ലിംക ബുക്കിലെ സ്വന്തം റെകോഡ് തിരുത്തണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു പുറമെയാണ് ഡിജിറ്റലായും വിളക്കുകള്‍ കത്തിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം വൈബ്‌സൈറ്റ് ഒരുക്കുന്നത്. ഡിജിറ്റല്‍ വിളക്കുകള്‍ ലിംക ബുക് റികോര്‍ഡിന് പരിഗണിക്കുമോ എന്ന് വ്യക്തമല്ല.

Tags:    

Similar News