കൈക്കുഞ്ഞിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റു; അച്ഛന്റെ പരാതിയില്‍ അമ്മയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

തൂത്തുക്കുടി സ്വദേശിയും കുട്ടിയുടെ പിതാവുമായ മണികണ്ഠനാണ് ഇതു സംബന്ധിച്ച് പരാതിപ്പെട്ടത്. തുടര്‍ന്ന് അമ്മയുള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Update: 2021-09-30 11:01 GMT

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി.

തൂത്തുക്കുടി സ്വദേശിയും കുട്ടിയുടെ പിതാവുമായ മണികണ്ഠനാണ് ഇതു സംബന്ധിച്ച് പരാതിപ്പെട്ടത്. തുടര്‍ന്ന് അമ്മയുള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഭാര്യ ജപമലര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് യുവാവ് പരാതി നല്‍കിയത്.

രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എട്ടുമാസം മുന്‍പാണ് ആണ്‍കുട്ടി ജനിച്ചത്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭാര്യ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കുട്ടിക്കൊപ്പം തൂത്തുക്കുടിയിലേക്കാണ് ജപമലര്‍ പോയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് മകനെ കാണാന്‍ ചെന്നപ്പോഴാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍ ഇല്ല എന്ന് മണികണ്ഠന്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ദല്ലാള്‍ വഴി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റതായി അറിഞ്ഞത് എന്ന് പരാതിയില്‍ പറയുന്നു. വില്‍പ്പനയ്ക്കു മറ്റു ചിലരുടെയും സഹായം ലഭിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയെ വിട്ടുകിട്ടുന്നതിന് പോലിസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.


Tags:    

Similar News