ബഹ്‌റൈന്‍ : ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബഹ്‌റൈന്‍ പ്രാണ ആയുര്‍വ്വേദിക് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിഞ്ച് പ്രാണ ആയുര്‍വ്വേദിക് സെന്ററില്‍ നടന്ന ക്യാമ്പില്‍ ഇരുന്നൂറിലേറെ ആളുകള്‍ പങ്കെടുത്തു. ബഹ്‌റൈനില്‍ ഇതാദ്യമായാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. ക്യാമ്പില്‍ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ഉഴിച്ചില്‍ അടക്കമുള്ള സേവനം ലഭ്യമാക്കിയത് വേറിട്ട അനുഭവമായി മാറി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക ഹുസ്‌നിയ അലി കരീമി നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബഹ്‌റൈന്‍ പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു.
ക്യാമ്പ് കോര്‍ഡിനേറ്ററും വൈസ് പ്രസിഡണ്ടുമായ റംഷാദ് അയിലക്കാട്,മൂസ ഹാജി,സജിന്‍ ഹെന്‍ട്രി,പ്രാണ ആയുര്‍വ്വേദിക്ക് സെന്റര്‍ ജനറല്‍ മാനേജര്‍ രജിത, ഡോക്ടര്‍മാരായ നുസ്രത്ത്, ഹെന നാരായണന്‍, സാമൂഹ്യ പ്രവര്‍ത്തകരായ കെ. ടി സലിം, മുസ്തഫ, ജ്യോതി മേനോന്‍, ഹരീഷ് നായര്‍, അഷ്‌റഫ് കാട്ടില്‍ പീടിക,പ്രേംജിത്ത്, വിനോദ് നാരായണന്‍, മിനി മാത്യു, മഹ്മൂദ് കണ്ണൂര്‍, മാത്യൂസ് വാളക്കുഴി, അനീസ് , ഡാനിഷ് ദേശ്മുഖ്, വെന്‍ഡി ക്രിസോസ്‌റ്റോമോ,മാധ്യമപ്രവര്‍ത്തകരായ സിറാജ് പള്ളിക്കര, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
രാജു കല്ലുമ്പുറം, റോയ് മാത്യു,അമല്‍ ദേവ്, സഹ്‌റ ബാഖിര്‍, സുനിത നിസാര്‍, ഗംഗന്‍, റോജി, മണിക്കുട്ടന്‍, ബദറുദ്ധീന്‍, ബഷീര്‍ വാണിയക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഹലീല്‍ റഹ്മാന്‍,എല്‍ദോ, സുബൈര്‍,കരീം, ഹുസൈന്‍ കൈക്കുളത്ത്, സുനില്‍ ചിറയിന്‍കീഴ് ഷാസ് പോക്കുട്ടി, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രാണ ആയുര്‍വേദിക് സെന്ററിലെ കെ. സി നാസര്‍ ഗുരുക്കള്‍ പേരാമ്പ്ര നന്ദി പ്രകാശിപ്പിച്ചു.