ബ്രിട്ടനെ വിറപ്പിച്ച പൂക്കോട്ടൂര്‍ യുദ്ധം നൂറിന്റെ നിറവില്‍; അനുസ്മരണ സംഗമം സംഘടിപ്പിച്ചു

Update: 2021-08-27 00:50 GMT

പൂക്കോട്ടൂര്‍: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. പൂക്കോട്ടൂര്‍ വടക്കേവീട്ടില്‍ മമ്മദ് നഗറില്‍ നടത്തിയ പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ഷെയ്ഖ് റസല്‍ ഉദ്ഘാടനം ചെയ്തു. 

മാധ്യമ പ്രവര്‍ത്തകന്‍ സമീല്‍ ഇല്ലിക്കല്‍, മലബാര്‍ സമര അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ വി.ടി ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ശര്‍ബാസ്, ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍ എന്നിവര്‍ സംസാരിച്ചു. 

ബദറുല്‍ കുബ്‌റ പൂക്കോട്ടൂര്‍ പടപ്പാട്ടുകളുടെ ആലാപനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് പൂക്കോട്ടൂര്‍ അങ്ങാടിയില്‍ നിന്നും പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികളുടെ ഖബറിടത്തിലേക്ക് തക്ബീര്‍ ജാഥ നടത്തി. 

Tags:    

Similar News